മേപ്പാടി: പരേതനായ ചെന്നാങ്ങാടൻ മുഹമ്മദ്കുട്ടിയുടെ മകൻ ഇബ്രാഹിം മുസ്‌ല്യാർ ആപ്പാളം (55) നിര്യാതനായി.
വയനാട്, മലപ്പുറം ജില്ലയിലെ വിവിധ മഹല്ലുകളിൽ ഖാളിയായും മദ്രസ അദ്ധ്യാപനായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
മാതാവ്: നബീസ. ഭാര്യ: സഫിയ. മക്കൾ: മുബഷിറ, മുർഷിദ് (സിറാജുൽ ഹുദാ ദഅവാ കോളേജ്, കുറ്റ്യാടി), റാശിദ. മരുമക്കൾ: ജുനൈദ് ആപ്പാളം (എ.ആർ ക്യാമ്പ്, പുത്തൂർവയൽ), മുഹമ്മദ് അമീർ ചെമ്പോത്തറ (എസ്.എസ്.എഫ് മേപ്പാടി ഡിവിഷൻ മുൻ സെക്രട്ടറി). സഹോദരങ്ങൾ : അബ്ബാസ്, അലവി, ഇസ്മായിൽ, കബീർ, യൂനുസ്, ആയിഷ, ഫാത്തിമ, കദീജ. ഖബറടക്കം റിപ്പൺ ജുമാ മസ്‌ജിദിൽ നടന്നു.