തിരുനെല്ലി :പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് പൊതുജനത്തിന് പ്രവേശനം നിരോധിച്ച തിരുനെല്ലി പൊലീസ് സ്‌റ്റേഷന്റെ പ്രവർത്തനം പുനരാരംഭിച്ചു. ഈ മാസം 16 മുതലാണ് സ്‌റ്റേഷന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചത്. കാട്ടിക്കുളം എയ്ഡ് പോസ്റ്റ് വഴിയായിരുന്നു സേവനങ്ങൾ നൽകി വന്നിരുന്നത്. മാനന്തവാടി ഡിവൈ.എസ്.പി എ.പി ചന്ദ്രൻ,സി.ഐ എം.എം അബ്ദുൾ കരീം എന്നിവരുടെ നേതൃത്വത്തിൽ സ്‌റ്റേഷൻ അണുവിമുക്തമാക്കിയതിന് ശേഷമാണ് പ്രവർത്തനം പുനരാരംഭിച്ചത്.