കേണിച്ചിറ: മദ്യലഹരിയിൽ പൊലീസ് ഇൻസ്‌പെക്ടർ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റ ബത്തേരി തോട്ടുമ്മൽ ഇർഷാദ്, ഭാര്യ റഹിയാനത്ത് എന്നിവർ കേണിച്ചിറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.
ഇന്നലെ ഉച്ചകഴിഞ്ഞ് കേണിച്ചിറ പെട്രോൾ പമ്പിന് മുൻവശമായിരുന്നു അപകടം നടന്നത്. തിരുവമ്പാടി പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫ് ആണ് കാറോടിച്ചിരുന്നത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇയാളെ കേണിച്ചിറ പൊലീസിന് കൈമാറി. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കേണിച്ചിറ പൊലീസ് അറിയിച്ചു.