പടിഞ്ഞാറത്തറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. തരിയോട് കരിങ്ങണ്ണി കോളനിയിലെ വിനോദ് (26) നെയാണ് പടിഞ്ഞാറത്തറ പൊലീസ് ഇൻസ്‌പെക്ടർ എൻ.ഒ സിബിയും സംഘവും അറസ്റ്റ് ചെയ്തത്.

15 വയസ്സുള്ള പെൺകുട്ടിയെ വയറുവേദന മൂലം ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം ബന്ധുക്കൾ അറിയുന്നത്. പീഡനം വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് പടിഞ്ഞാറത്തറ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്യുകയും ചെയ്തു. എസ്.ഐ അബൂബക്കർ, സിപിഒ മാരായ ഷഹമ, സൗമ്യ, ഗീത എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.