vinusha
വിനുഷ രവിയ്ക്ക് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ അനുമോദനമർപ്പിച്ചപ്പോൾ

മാനന്തവാടി: 'കെഞ്ചിര" യിലൂടെ താരമായി മാറിയ മാനന്തവാടി എടവക ദ്വാരക പത്തിൽകുന്ന് കോളനിയിലെ ആദിവാസി ബാലിക വിനുഷ രവിയ്ക്ക് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈന്റെ അനുമോദനം.

ഇന്നലെ രാവിലെ പതിനൊന്നോടെ കോളനിയിൽ ഉത്സവാന്തരീക്ഷത്തിൽ പരമ്പരാഗത തുടിതാളത്തോടെയാണ് വനിതാ കമ്മിഷൻ അദ്ധ്യക്ഷയെ സ്വീകരിച്ചത്. തുടർന്ന് വിനുഷ രവിയുടെ പഠന, സിനിമാ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അദ്ധ്യക്ഷ വിനുഷയ്ക്ക് ഉപദേശ നിർദേശങ്ങൾ നൽകി.

ഒരു മണിക്കൂറോളം നാട്ടുകാരോടൊപ്പം ചെലവഴിച്ച ശേഷമാണ് ജോസഫൈൻ മടങ്ങിയത്. വിനുഷയുടെ അച്ഛൻ രവി, അമ്മ ഇന്ദു സഹോദരങ്ങൾ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നു പത്താം ക്ലാസ് പഠനം പൂർത്തിയാക്കി പ്ലസ് വണിന് അഡ്മിഷൻ കാത്തിരിക്കുകയാണ് വിനുഷ.