ആലപ്പുഴ : കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസിന്റെ പുനരുജ്ജീവന പ്രവൃത്തികളുടെ രണ്ടാംഘട്ടത്തിന്റെ പൂർത്തീകരണ ഉദ്ഘാടനവും 33.5 കോടി വിനിയോഗിച്ച് സ്ഥാപിക്കുന്ന നോൺ വോവൺ ഫാബ്രിക് നിർമ്മാണ യൂണിറ്റ് പദ്ധതിയുടെ ശിലാസ്ഥാപനവും നാളെ നടക്കും. രാവിലെ 11.30ന് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കും. മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിക്കും.
ടെക്സ്റ്റയിൽസ് കോർപ്പറേഷൻ പുതുതായി നിർമ്മിക്കുന്ന സുരക്ഷാ മാസ്‌കിന്റെ പ്രകാശനവും യോഗത്തിൽ നടക്കും. മന്ത്രിമാരായ ജി.സുധാകരൻ, പി.തിലോത്തമൻ,എ.എം ആരിഫ് എം.പി എന്നിവർ മുഖ്യാതിഥികളായിരിക്കും. വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപറേഷൻ ചെയർമാൻ സി.ആർ. വത്സൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എം.എസ്.സന്തോഷ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുധർമ്മ രാജേന്ദ്രൻ, റിയാബ് ചെയർമാൻ എൻ.ശശിധരൻ നായർ, കൈത്തറി ആൻഡ് ടെക്‌സ്‌റ്റൈൽ ഡയറക്ടർ കെ.സുധീർ, തൊഴിലാളി യൂണിയൻ നേതാക്കളായ സി.ബി.ചന്ദ്രബാബു, എ.എ.ഷുക്കൂർ, ഡി.പി.മധു, ബിനീഷ് ബോയ്, കേരള ടെക്‌സ്‌റ്റൈൽ കോർപറേഷൻ എം.ഡി. കെ.ടി. ജയരാജൻ എന്നിവർ പങ്കെടുക്കും.