ആലപ്പുഴ : കേരള പൊലീസ് രൂപീകരണദിനാഘോഷ ഉദ്ഘാടനവും വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകളുടെ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു .

സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ സ്വാഗതം പറഞ്ഞു .

2019, 2020 വർഷങ്ങളിലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ച പൊലീസ് മെഡലുകലും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മികച്ച കുറ്റാന്വേഷണത്തിനുളള അവാർഡുകളും സ്‌പെഷ്യൽ ഓപ്പറേഷൻ മെഡലുകളും മുഖ്യമന്ത്രി വിതരണം ചെയ്തു . ജില്ലാ ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി പി. എസ്. സാബു ജില്ലയിലെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകൾ വിതരണം ചെയ്തു .