ആലപ്പുഴ: നഗരസഭയെ സമ്പൂർണ പാർപ്പിട നഗരമായി മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പ്രഖ്യാപിച്ചു. ഗുണഭോക്താക്കൾക്കുള്ള ചെക്കുകളും വിതരണം ചെയ്തു. യോഗത്തിൽ വൈസ് ചെയർ പേഴ്‌സൺ സി. ജ്യോതിമോൾ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബഷീർ കോയാപറമ്പിൽ, അഡ്വ. എ.എ. റസാഖ്, അഡ്വ. ജി. മനോജ് കുമാർ, ബിന്ദു തോമസ്, കൗൺസിലർമാരായ എ.എം. നൗഫൽ, സജീന ഫൈസൽ, നബീസ അക്ബർ, ലൈല ബീവി, കവിത, മുനിസിപ്പൽ സെക്രട്ടറി കെ.കെ. മനോജ് എന്നിവർ സംസാരിച്ചു.