ആലപ്പുഴ: ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിക്കാൻ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനാചരണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ .ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് മാത്യു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കറ്റാനം ജയചന്ദ്രൻ, പ്രേം പ്രസാദ്,ബിനു നിലക്കൽ, സണ്ണി പുതുക്കാട്, രഞ്ജി മോനച്ചൻ,ജിജി യോഹന്നാൻ,സക്കറിയ കറ്റാനം,സജി കൈപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു.