ആലപ്പുഴ: സ്വർണക്കടത്തിന് കൂട്ടുനിൽക്കുകയും കള്ളക്കടത്ത്- മദ്യ-ലഹരി മാഫിയക്ക് ഒത്താശ നൽകുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ എറഞ്ഞു. പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാറശാല മുതൽ മഞ്ചേശ്വരം വരെ ബി.ജെ.പി നടത്തിയ സമരശൃംഖല ജില്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാധാകൃഷ്ണൻ.
ബി.ജെ.പി. ദക്ഷിണ മേഖലാ അദ്ധ്യക്ഷൻ കെ.സോമൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, ജില്ലാ സെൽ കോർഡിനേറ്റർ ജി.വിനോദ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം എ.ഡി.പ്രസാദ് എന്നിവർ സംസാരിച്ചു.