ആലപ്പുഴ: കേരളത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള ദീർഘകാലപദ്ധതികൾക്ക് രാഷ്ട്രീയ കക്ഷികൾ ഒരു മേശക്കു ചുറ്റുമിരുന്നു രൂപം നൽകണമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു.ഗാന്ധിയൻ ദർശന വേദി , കേരള പ്രദേശ് മദ്യവിരുദ്ധ സമിതി , ഫ്രണ്ട്‌സ് ഓഫ് നേച്ചർ ആൻഡ് ട്രീസ് , രാഷ്ട്രീയ പഠനഗവേഷണകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിയൻ ദർശന വേദി വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു.ഇ.ഷാബ്ദ്ദീൻ , ബി.സുജാതൻ , ആന്റണി കരിപ്പാശേരി , ജേക്കബ് എട്ടുപറയിൽ , ഡി.ഡി.സുനിൽകുമാർ ,ശ്യാമള പ്രസാദ് എന്നിവർ സംസാരിച്ചു.