അമ്പലപ്പുഴ:പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക., ഇടക്കാലാശ്വാസം അനുവദിയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കെ.എസ്.ആർ.റ്റി.സി പെൻഷൻകാർ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ ഏഴ് യൂണിറ്റുകളിലും 2,3,4 തീയതികളിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ഇ.സി. വേണുഗോപാൽ അറിയിച്ചു.