കായംകുളം: പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കണ്ടല്ലൂർ തെക്ക് മണ്ഡലം കോൺഗ്രസ് പത്താം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടമ്പിൽ ജംഗ്ഷനിൽ സത്യാഗ്രഹ സമരം നടത്തി.
പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡൻ്റ് ജി. സോളമൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ബി.ചന്ദ്രസേനൻ, വി.രാജേന്ദ്രൻ, ജി.സജീവ്, എ.ഗിരീഷ്,, സുജി, കെ.കെ.ആനന്ദൻ, ബി.ബിനു., രവീന്ദ്രൻ, ജി.വിജയസാഗർ തുടങ്ങിയവർ സംസാരിച്ചു.