ആലപ്പുഴ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ വൻമുന്നേറ്റം സൃഷ്ടിക്കുമെന്ന് എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൂടുതൽ കക്ഷികൾ എൻ.ഡി.എയിലേക്ക് എത്തും. തങ്ങളുടെ നയങ്ങളുമായി യോജിക്കുന്ന കക്ഷികളെ എൻ.ഡി.എയിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു. നരേന്ദ്രമോദി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. രാജ്യം മറ്റു ലോകരാജ്യങ്ങൾക്ക് മാതൃകയായി മാറുന്നതിൽ അഭിമാനിക്കുന്നതായും തുഷാർ പറഞ്ഞു.
യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ സിനിൽ മുണ്ടപ്പള്ളി, വൈസ് പ്രസിഡന്റ് തഴവ സഹദേവൻ, പി.സി.ഹരി, ബോബി കാക്കനാപ്പള്ളി , ടി.പി. സുന്ദരേശൻ, വിനയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.