കായംകുളം: ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് വടക്ക് കൊച്ചുമുറി രണ്ടാം വാർഡിൽ കൈരളി പുരുഷ സ്വയം സഹായ സംഘംപലമൂട്ടിൽ ശിവശങ്കരപ്പിള്ളയുടെ ഒന്നര ഏക്കർ സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടത്തി.

എസ്. തുളസീധരൻ പ്രസിഡന്റും ആർ. മധു സെക്രട്ടറിയും എസ്. അനിൽകുമാർ ട്രഷറുമായ സംഘത്തിൽ ബാബുകുട്ടൻ, ശിവൻകുട്ടി, ആനന്ദൻ, വിശ്വനാഥപിള്ള, അശോക് കുമാർ, മോഹൻപിള്ള, സനിൽ, സുരേന്ദ്രൻ, രാജീവ് എന്നിവർ അംഗങ്ങളാണ്.