കായംകുളം: കേരളപ്പിറവി ദിനത്തിൽ, കായംകുളം കേന്ദ്രമാക്കി സേവന പ്രവർത്തനങ്ങൾ നടത്തുന്ന സൻമയുടെ ആഭിമുഖ്യത്തിൽ എം.എസ്.എം കോളജിന് മുൻവശം ശുചീകരിച്ചു.

എറണാകുളം മഹാരാജാസ് അസിസ്റ്റൻറ് പ്രൊഫസറും സൻമ പ്രസിഡന്റുമായ ഡോ.എം.എച്ച് രമേശ് കുമാർ, പി.ടി.എ പ്രസിഡന്റ് എ. നസീർ തുടങ്ങിയവർ നേതൃത്വം നൽകി.