ആലപ്പുഴ : സ്വർണ്ണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു ആലപ്പുഴ ടി.ഡി സ്ക്കൂളിന് മുന്നിൽ ബി.ജെ.പി കൈനകരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ.സജീവ് ഉദ്ഘാടനം ചെയ്തു. കുട്ടനാട് മണ്ഡലം ജനറൽ സി.എൽ ലെജുമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി കെ.ആർ.മോഹൻദാസ്, പി.കെ.വിനോദ്, ആർ.സുരേഷ്. റോയി മോൻ തുടങ്ങിയവർ പങ്കെടുത്തു