ആലപ്പുഴ: ജില്ലയിൽ ഇന്നലെ 616 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 8538 ആയി. രണ്ട് പേർ വിദേശത്തു നിന്നും ഒരാൾ അന്യസംസ്ഥാനത്തു നിന്നും എത്തിയതാണ്. 591പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 22 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 778 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 24,888 പേർ രോഗമുക്തരായി. ഇന്നലെ അരൂർ സ്വദേശി കുഞ്ഞ് മുഹമ്മദ് (71), സനാതനപുരം സ്വദേശി ഗോപിനാഥൻ (74), എടക്കാട് സ്വദേശി രവീന്ദ്രൻ (67), എ.എൻ പുരം സ്വദേശി നാരായണ പൈ (88) എന്നിവരുടെ മണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.


 ജില്ലയിൽ നിരീക്ഷത്തിലുള്ളവർ:13,165

 വിവിധ ആശുപത്രികളിലുള്ളവർ: 5685

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ:262

# 34 കേസ്, 12 അറസ്റ്റ്


ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ 34 കേസുകളിൽ 12 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 276 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 996 പേർക്കും നിരോധനാജ്ഞ ലംഘനം നടത്തിയ മൂന്നു കേസുകളിൽ 36 പേർക്കും എതിരെ നടപടി എടുത്തു.