t

ഹരിപ്പാട്: ബി.എം.എസ് ഹരിപ്പാട് മേഖലാ വാർഷിക സമ്മേളനം വെട്ടുവേനി കുമാരനാശാൻ സ്മാരക ഹാളിൽ സംസ്ഥാന സെക്രട്ടറി സി.ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് കെ.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ സംഘ് സംസ്ഥാന സമിതി അംഗം ജെ. മഹാദേവൻ മുഖ്യപ്രഭാഷണം നടത്തി.

എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എ. പ്രകാശ്, ബി.എം.എസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയ്, ജില്ലാ വൈസ് പ്രസിഡന്റ് സി. ഗോപകുമാർ, ബി.രാജശേഖരൻ, എം.സന്തോഷ്, എൻ.രാജേഷ്, കെ. മനോഹരൻ, കെ.കൃഷ്ണകുമാർ, ജി.പ്രദീപ്, കെ.ആർ.രാഗേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എൻ. രാജേഷ് (പ്രസിഡന്റ്), എം. സന്തോഷ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.