ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുക,അഴിമതിയുടെ ചെളിക്കുണ്ടിൽ അകപ്പെട്ട സർക്കാർ രാജിവെയ്ക്കുക, സി.പി.എം ജനങ്ങളോടു മാപ്പ് പറയുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ജില്ലയിലെ 1384 കേന്ദ്രങ്ങളിൽ വഞ്ചനാദിനാചരണം നടത്തി​.

വിവിധ കേന്ദ്രങ്ങളിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. സി.കെ.ഷാജിമോഹൻ, അഡ്വ. ഷാനിമോൾ ഉസ്മാൻ.എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.ഡി.സുഗതൻ, എ.എ.ഷുക്കൂർ, എം.മുരളി, അഡ്വ.ബി.ബാബുപ്രസാദ്, അഡ്വ. ജോൺസൺ ഏബ്രഹാം, അഡ്വ.കോശി.എം.കോശി, അഡ്വ.സി.ആർ.ജയപ്രകാശ് യു.ഡി.എഫ് നേതാക്കളായ എ.എം.നസീർ, അഡ്വ. ബി.രാജശേഖരൻ, ജേക്കബ് ഏബ്രഹാം, നസീർ, കളത്തിൽ വിജയൻ, ജോമി ചെറിയാൻ തുടങ്ങിയവർ പ്രതി​ഷേധം ഉദ്ഘാടനം ചെയ്തു.