ചേർത്തല:കേരളസർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സാമ്പത്തികസംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം ആഹ്വാനംചെയ്ത പ്രതിഷേധദിനമായ ഇന്ന് ശ്രീനാരായണ എംപ്ലോയീസ് ഫോറം ഐക്യദാർഢ്യ ദിനമായി ആചരിക്കും.സർക്കാർ സർവീസിൽ 45ശതമാനം പ്രാതിനിധ്യം സവർണ വിഭാഗക്കാർക്കാണ്. നൂറ്റാണ്ടുകളായി ഭരണം കയ്യാളിയ വിഭാഗക്കാരായ ഇവർ പി.എസ്.സി ഉൾപ്പെടെയുള്ളവയിൽ
റൊട്ടേഷൻ സമ്പ്രദായം ഏർപ്പെടുത്തി പിന്നാക്കക്കാരേയും പട്ടികജാതിപട്ടികവർഗക്കാരേയുംകഴിഞ്ഞ 40 വർഷമായി വഞ്ചിക്കുകയാണ്. ഇനിയും ഇത് തുടരാൻഅനുവദിക്കില്ല. ജനസംഖ്യാനുപാതിക സാമൂഹ്യ നീതി ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കേന്ദ്രസമിതി പ്രസിഡന്റ് എസ്.അജുലാൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കോ-ഓർഡിനേറ്റർ പി.വി രജമോൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഡോ.വി.ശ്രീകുമാർ പ്രമേയം അവതരിപ്പിച്ചു.വൈസ് പ്രസിഡന്റുമാരായ ബിജു പുളിക്കലേടത്ത്, ഡോ.ആർ.പി.രഞ്ജിൻ, ഷിബു കൊറ്റംപ്പള്ളി, വൈപ്പിൻ ഗോപാലാകൃഷ്ണൻ, ബി.ശിവപ്രസാദ്, ജോയിന്റ് സെക്രട്ടറിമാരായ ദിനു വാലു പറമ്പിൽ,സുനിൽ താമരശേരി, കുട്ടനാട് ഗോകുൽദാസ്, അനിലാ പ്രദീപ്,ജിജി ഹരിദാസ്, പുനലൂർ ജി ബൈജു,ഷിബു ശശി, കമ്മിറ്റി അംഗങ്ങളായ ഡോ.സൂരജ് കുമാർ, ഡോ.എസ് വിഷ്ണു, ചേർത്തല പ്രശോഭ്,മനോജ് കോട്ടയം എന്നിവർ സംസാരിച്ചു.