ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ ശതോത്തര രജതജൂബിലി ആഘോഷം ഇന്ന് രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും.വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ,യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ,വനിതാസംഘം പ്രസിഡന്റ് പുരുഷാമണി എന്നിവർ സംസാരിക്കും.സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ.ബാബു സ്വാഗതവും കൗൺസിലർ കെ.സോമൻ നന്ദിയും പറയും.