കുട്ടനാട് : യു.ഡി.എഫ് ചമ്പക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കൊമ്പ് ജംഗ്ഷനിൽ നടന്ന പ്രതിഷേധം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി തോമസ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് കാവനാട്, ജോസ് കോയിപ്പളളി, ജോസഫ് കുഞ്ഞ് എട്ടിൽ, മറിയമ്മ ഫ്രാൻസിസ്, കെ ജെ പീലിപ്പോസ്, സന്തോഷ്‌കുമാരി, തങ്കച്ചൻ കിഴക്കേപ്പറമ്പ്, ബേബിച്ചൻ തൈപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.