ചേർത്തല : കോൺഗ്രസ് ചേർത്തല ബ്ലോക്ക് സമിതിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്റി ഇന്ദിരാ ഗാന്ധിയെ അനുസ്മരി​ച്ചു.യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ഐസക് മാടവന,ആർ. ശശിധരൻ,സി.ഡി. ശങ്കർ,എസ്. കൃഷ്ണകുമാർ,സി.വി. തോമസ്, സജി കുര്യാക്കോസ്,കെ.എസ്. അഷറഫ്, കെ.സി. ആന്റണി, കെ.ജെ. സണ്ണി, നവപുരം ശ്രീകുമാർ, ജി. വിശ്വംഭരൻനായർ, ബി. ഭാസി, സി.എസ്. പങ്കജാക്ഷൻ, ബി. ഫൈസൽ എന്നിവർ സംസാരിച്ചു.

വയലാർ ബ്ലോക്ക് കോൺഗ്രഗ്റസ് സമിതിയുടെ അനുസ്മരണം കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ആർ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എസ്. ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു.

എം.കെ. ഷെരീഫ്, ജെയിംസ് തുരുത്തേൽ, രാജേന്ദ്ര ബാബു, ടി.എച്ച്. സലാം,സി.ആർ. സന്തോഷ്, കെ.പി. ആഘോഷ്‌കുമാർ, ജോസ് ബന്ന​റ്റ്, ടി.എസ്. രഘുവരൻ,എന്നിവർ സംസാരിച്ചു.

രാജീവ് യൂത്ത് ഫൗണ്ടേഷൻ ചേർത്തല നിയോജക മണ്ഡലം സമിതി ഇന്ദിര ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ ചെയർമാൻ ടി.എച്ച്. സലാം ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം ചെയർമാൻ ടി.കെ. അനിലാൽ അദ്ധ്യക്ഷത വഹിച്ചു.

എൻ.ജി.ഒ അസോസിയേഷൻ ചേർത്തല ബ്രാഞ്ച് സമിതിയുടെ അനുസ്മരണം സംസ്ഥാന സെക്രട്ടേറിയ​റ്റ് അംഗം ടി.ഡി രാജൻ ഉദ്ഘാടനം ചെയ്തു, ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കെ ഭരതൻ, ബി സേതു റാം, പി ലാലു, സിജു ബക്കർ, ജയേഷ് എന്നിവർ സംസാരിച്ചു.ചേർത്തല ടൗൺ ഈസ്​റ്റ് മണ്ഡലം കോൺഗ്രസ് സമിതിയുടെ അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി സി.ഡി. ശങ്കർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ. ദേവരാജൻപിള്ള അദ്ധ്യക്ഷത വഹിച്ചു.

തണ്ണീർമുക്കം 6–ം വാർഡ് കോൺഗ്റസ് സമിതിയുടെ അനുസ്മരണം മണ്ഡലം സെക്രട്ടറി സെബാസ്​റ്റ്യൻ ടി. മങ്കുഴിക്കരി ഉദ്ഘാടനം ചെയ്തു.കൊക്കോതമംഗലം മണ്ഡലം കോൺഗ്രസ് സമിതിയുടെ അനുസ്മരണം നടത്തി.ജില്ലാ സെക്രട്ടറി എസ് ക്യഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ വടക്കേക്കരി, സജി ആന്റണി, ഷാജി കുമ്പളം, ശ്റീകുമാർ എന്നിവർ സംസാരിച്ചു.

കെ.പി.എസ്.ടി.എ ജില്ലാസമിതിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം

യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. റവന്യു ജില്ലാ പ്രസിഡന്റ് കെ.എൻ. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സി.പ്രദീപ്,ജില്ലാ സെക്രട്ടറി സോണി പവേലിൽ, കെ.ഡി.അജിമോൻ,പി.ആർ.യേശുദാസ്,പി.ആർ. രാജേഷ്, ഡൊമിനിക് സെബാസ്​റ്റ്യൻ, ടി.വി. ജേക്കബ് എന്നിവർ സംസാരിച്ചു.