മാവേലിക്കര: ബിനീഷ് കോടിയേരിയുടെ സാമ്പത്തിക സ്രോതസുകൾ അന്വേഷണ വിധേയമാക്കിയാൽ അതിന്റെ ഉറവിടം മുൻ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ സി.പി.എം സെക്രട്ടറിയുമായ കൊടിയേരി ബാലകൃഷ്ണനിൽ ചെന്നെത്തുമെന്ന് കേരള കോൺഗ്രസ് ജേക്കബ്ബ് പാർട്ടി ലീഡർ അനൂപ് ജേക്കബ്ബ് എം.എൽ.എ പറഞ്ഞു. കേരള കോൺഗ്രസ് ജേക്കബ്ബ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കോശി തുണ്ടുപറമ്പിൽ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ, തോമസ് ചുള്ളിക്കൻ, ജിജോ കാപ്പൻ, ബിജു മാത്യു ഗ്രാമം, തങ്കച്ചൻ വാഴച്ചിറ, നൈനാൻ തോമസ്, രാജൻ തെക്കേവിള, അഡ്വ. വിജയകുമാർ വാലയിൽ, ജേക്കബ്ബ് തരകൻ, എൻ. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.