അരുർ:: എരമല്ലൂർ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കാത്ത അധികൃതരുടെ നടപടിയ്ക്കെതിരെ പ്രതിക്ഷേധം ശക്തമാകുന്നു. കെ.സി.വൈ.എം. എരമല്ലൂർ അമലോത്ഭവ മാതാ ചാപ്പൽ യൂണിറ്റിന്റെ നേതൃത്വത്തിൽ തകർന്നു കിടക്കുന്ന സിഗ്നലിൽ റീത്ത് സമർപ്പിച്ചു പ്രതിഷേധിച്ചു. യൂണിറ്റ് പ്രസിഡന്റ് ജയ്ജിൻ ജോയ്‌ കളപ്പുരക്കൽ, അരൂർ മേഖല സെക്രട്ടറി ജിസ്വിൻ ജോയ്‌, യൂണിറ്റ് ജോ. സെക്രട്ടറി നവീൻ തോമസ്, ട്രഷറർ നിഖിൽ സേവ്യർ, കെ.ജെ ജിബിൻ , ജയ്ബിൻ ജോയ്‌ കളപ്പുരക്കൽ എന്നിവർ നേതൃത്വം നൽകി.