a

മാവേലിക്കര: കല്ലുമല കാർഷിക സഹകരണ ബാങ്ക് പച്ചക്കറി സംഭരണ വിപണനകേന്ദ്രം ആരംഭിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ മുരളി തഴക്കര ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.കെ.ശശിധരൻ അധ്യക്ഷനായി. അസി.രജിസ്ട്രാർ പാട്രിക് ഫ്രാൻസിസ്, എ.ആർ ഓഫീസ് സൂപ്രണ്ട് സുമയമ്മാൾ, യൂണിറ്റ് ഇൻസ്‌പെക്ടർ ആർ.രതീഷ്, ബിന്ദുമോൾ.എൽ, എ.ശ്രീജിത്ത്, കെ.കെ.വിശ്വംഭരൻ, വി.കെ.പ്രസാദ്, ബാങ്ക് സെക്രട്ടറി എ.ബിന്ദു എന്നിവർ സംസാരിച്ചു.