മാവേലിക്കര: മുഖ്യമന്ത്രിയും ആരോപണവിധേയരായ മറ്റു മന്ത്രിമാരും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി കേരളപ്പിറവി ദിനം വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മാവേലിക്കര നഗരസഭയിലെ 28 വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്തി. മുനിസിപ്പൽ രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സത്യാഗ്രഹം കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി.എം.കോശി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സത്യാഗ്രഹ സമരങ്ങൾ ഡി.സി.സി വൈസ് പ്രസിഡന്റുമാരായ കെ.ആർ.മുരളീധരൻ, കല്ലുമല രാജൻ, ജനറൽ സെക്രട്ടറിമാരായ കുര്യൻ പള്ളത്, നൈനാൻ.സി.കുറ്റിശ്ശേരി, കെ.എൽ.മോഹൻലാൽ, ലളിത രവീന്ദ്രനാഥ്, ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, ഘടകകക്ഷി നേതാക്കളായ തോമസ്.സി.കുറ്റിശേരിൽ, കോശി തുണ്ടുപറമ്പിൽ, ഗോവിന്ദൻ നമ്പൂതിരി, തട്ടാരമ്പലം ജയകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.