മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സി.ചന്ദ്രലേഖ സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നു. ചന്ദ്രലേഖയെ കോൺഗ്രസിലേക്ക് സ്വീകരിച്ചുകൊണ്ട് നടന്ന സമ്മേളനം ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര സൗത്ത് മണ്ഡലം പ്രസിഡന്റ് പി.സോമശേഖരൻ അധ്യക്ഷനായി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി സി.ആർ.ജയപ്രകാശ്, ഡി.സി.സി ഭാരവാഹികളായ ചെങ്കിളിൽ രാജൻ, അലക്സ് മാത്യു, ജോൺ കെ.മാത്യു, ഗീത ഗോപാലകൃഷ്ണൻ, ശ്രീജിത് പത്തിയൂർ, എസ്.ദീപു, കായംകുളം നോർത്ത് ബ്ലോക്ക് പ്രസിഡന്റ് എ.ഷാജഹാൻ, ചെട്ടികുളങ്ങര നോർത്ത് മണ്ഡലം പ്രസിഡന്റ് അനീഷ് കരിപ്പുഴ തുടങ്ങിയവർ സംസാരിച്ചു. സി.പി.എമ്മിൽ നിന്ന് ഏറെ നാളായി നേരിടുന്ന അവഗണനയും മാനസിക പീഡനവും മൂലമാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് സി.ചന്ദ്രലേഖ പറഞ്ഞു.