പരുമല : കാതോലിക്കാ സ്ഥാനാരോഹണത്തിന്റെ അനുഗ്രഹീതമായ പത്ത് വർഷങ്ങൾ പൂർത്തീകരിക്കുന്ന മലങ്കര മെത്രാപ്പോലിത്ത ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് സ്‌നേഹാദരമായി പരുമല സെമിനാരിയിൽ അനുമോദന സമ്മേളനം നടന്നു. സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ് മെത്രാപ്പോലിത്ത, നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.എം.സി.കുര്യാക്കോസ്, പരുമല ആശുപത്രി സി.ഇ.ഒ. ഫാ. എം.സി. പൗലോസ്, അസി.മാനേജർമാരായ ഡോ.എം.എസ്. യൂഹാനോൻ റമ്പാൻ ഫാ.വൈ.മത്തായികുട്ടി പരുമല സെമിനാരി കൗൺസിൽ അംഗം ജി.ഉമ്മൻ പരുമല സെമിനാരി അസി.മാനേജർമാരായ ഡോ.എം.എസ്. യൂഹാനോൻ റമ്പാൻ ,ഫാ.വൈ.മത്തായികുട്ടി എന്നിവർ പ്രസംഗിച്ചു.