മാന്നാർ : ശുദ്ധജല സമൃദ്ധമായ ഭൂപ്രദേശം ലക്ഷ്യമാക്കി നവീനപദ്ധതികൾ നടപ്പാക്കാൻ നാഷണൽ ലൈബ്രറി ഹാളിൽ ചേർന്ന മിലൻ-21 വാർഷിക സമ്മേളനം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കട്ടാക്കട മോഡൽ പഠിക്കുവാനായി ഒരു സമിതിക്കും യോഗം രൂപം നൽകി. വയലാർ ശരത്ചന്ദ്ര വർമ്മ (രക്ഷധികാരി ), ഡോ. സുഭാഷ് ചന്ദ്രബോസ് (അഡ്വൈസറി ബോർഡ് ചെയർമാൻ ), രാജേന്ദ്രപ്രസാദ് (അഡ്വൈസറി ബോർഡ്വൈസ് ചെയർമാൻ ), പി.എ.എ ലത്തീഫ് (ചെയർമാൻ ), എൻ.പി അബ്ദുൽ അസീസ് (ജനറൽ സെക്രട്ടറി ), എൻ പ്രഭാകരൻ തൃപ്പെരുന്തുറ (ഖജാൻജി ), ബാലസുന്ദരപ്പണിക്കർ, എം.എ ഷുക്കൂർ, മുതുകുളം മഹാദേവൻ, (വൈസ് ചെയർമാന്മാർ),സുലേഖ രാധാകൃഷ്ണൻ (വൈസ് ചെയർപേഴ്സൺ )ടി.എസ് ഷഫീഖ്, മധു പുഴയോരം, അബ്ദുൾ ജബ്ബാർ, അബ്ദുൾ മജീദ് (സെക്രട്ടറിമാർ ) എന്നിവർ ഉൾപ്പെട്ട 31 അംഗ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.