rank

മാന്നാർ : കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ പാവുക്കര വള്ളോം തിട്ടയിൽ ശില്പശിവനെ എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ഭാരവാഹികൾ ഉപഹാരം നൽകി അനുമോദിച്ചു. യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉപഹാര സമർപ്പണവും അനുമോദന പ്രസംഗവും നടത്തി. കൺവീനർ ജയലാൽ എസ്. പടീത്തറ ഷാൾ അണിയിച്ചു. കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ് , ഹരി പാലമൂട്ടിൽ, ഹരിലാൽ ള്ളുന്തി, ശാഖാ സെക്രട്ടറി പുരുഷൻ എന്നിവർ ആശംസകൾ നേർന്നു.