hfh

ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ കൊല്ലം ശൂരനാട് നടുവിലെ മുറി അരുണോദയത്തിൽ വാസുദേവൻ നായരുടെ ഭാര്യ രേണുക ദേവിയാണ് (54) മരിച്ചത്. ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം. അപകട ദിവസം തന്നെ മകൾ അഞ്ജു വി.ദേവ് മരിച്ചിരുന്നു.

കൊല്ലത്തുനിന്നു ഇവരുടെ കുടുംബം അഞ്ജുവിന്റെ ഭർത്താവ് സുധീഷിന്റെ പെരുമ്പാവൂരിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന മീൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാസുദേവൻ നായരും മകൻ അരുണും ചികിത്സയിലാണ്.