തുറവൂർ: ഭിന്നശേഷിക്കാരനായ ആറര വയസുകാരൻ കൊവിഡ് ബാധിച്ചു മരിച്ചു. പള്ളിത്തോട് പുന്നയ്ക്കൽ വീട്ടിൽ ജോഫിയുടെയും മേരിയുടെയും മകൻ ഒഷിൻ ആർഷൽ ജോൺ ആണ് മരിച്ചത്. കോട്ടയം മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 22നാണ് ശ്വാസതടസത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.