ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ ശതോത്തര രജതജൂബിലി ആഘോഷം ഇന്ന് രാവിലെ 10ന് യൂണിയൻ ഓഫീസിൽ നടക്കും.യൂണിയൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി വി.എൻ.ബാബു സ്വാഗതം പറയും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ യൂത്ത്മൂവ്മെന്റ്,വനിതാസംഘം ഭാരവാഹികളും പങ്കെടുക്കും.