ആലപ്പുഴ: ഡോ.പല്പുവിനെപ്പോലുള്ള എസ്.എൻ.ഡി.പി യോഗം നേതാക്കളുടെ ജീവരക്തം നൽകി നേടിയെടുത്ത സാമുദായിക സംവരണം സംരക്ഷിക്കാൻ ത്യാഗോജ്ജ്വലമായ സമരം നയിക്കേണ്ട സമയമാണിതെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മന്മഥൻ പറഞ്ഞു. ഈഴവ മെമ്മോറിയലിന്റെ ശതോത്തര രജത ജൂബിലി ആഘോഷവും ഡോ. പല്പു ജന്മദിനാഘോഷവും എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമുദായിക സംവരണത്തിനും ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിനും വേണ്ടിയുള്ള സത്യപ്രതിജ്ഞാ വാചകം പി.ടി.മന്മഥൻ ചൊല്ലിക്കൊടുത്തു.
യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർമാരായ പി.വി.സാനു, എ.കെ.രംഗരാജൻ, കെ.പി.പരീക്ഷിത്ത്,യൂണിയൻ കൗൺസിലർമാരായ എം.രാജേഷ്, എസ്.സിദ്ധകുമാർ, കെ.പി.ബൈജു, വി.ആർ.വിദ്യാധരൻ, സി.പി.രവീന്ദ്രൻ, കെ.ഭാസി, പഞ്ചായത്തു കമ്മറ്റി അംഗങ്ങളായ എൽ.ഷാജി. ഭാവനദിനേശൻ വനിതാസംഘം പ്രസിഡന്റ് ഇന്ദുവിനോദ്, സെക്രട്ടറി ഗീതാരാംദാസ്, ജോയിന്റ് സെക്രട്ടറി ശോഭന അശോക് കുമാർ, യൂത്ത് മൂവ്‌മെന്റ് താലൂക്ക് പ്രസിഡന്റ് പി.വി.വേണുഗോപാൽ, സെക്രട്ടറി.കെ.രഞ്ചിത്ത് ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് എൻ.കലേഷ്,സുനിൽ, ശ്രീനാരായണ പെൻഷനേഴ്‌സ് ഫോറം പ്രസിഡന്റ് ആസാദ്, സെക്രട്ടറി ദിലീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി. രഘുനാഥ് നന്ദിയും പറഞ്ഞു.വിവിധ ശാഖകളിൽ ഗുരുവിന്റേയും ഡോ. പല്പുവിന്റെയും അലങ്കരിച്ചഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രവർത്തകർ പ്രതിജ്ഞയെടുത്തു.