ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ഈഴവ മെമ്മോറിയൽ ശതോത്തര രജതജൂബിലി ആഘോഷം യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി അദ്ധ്യക്ഷനായി.
യോഗം ഡയറക്ടർ ബോർഡ് അംഗം പി.അനിയപ്പൻ,കൗൺസിലർമാരായ ബിജുദാസ്,ജി.സത്യൻ,ദിനദേവൻ,പി.വിനോദ്,യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം കെ.എം.മണിലാൽ,വൈദിക സമിതി സംസ്ഥാന സെക്രട്ടറി ഷാജി ശാന്തി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് റാണിഷിബു,സെക്രട്ടറി ശോഭിനി, പെൻഷനേഴ്സ് ഫോറം യൂണിയൻ ചെയർമാൻ പി.ഡി.ഗഗാറിൻ,യൂത്ത്മൂവ്മെന്റ് ജില്ലാ സമിതി അംഗം ഷിബു വയലാർ,സൈബർ സേന യൂണിയൻ ചെയർമാൻ ബാലേഷ് ഹരികൃഷ്ണ എന്നിവർ പങ്കെടുത്തു.യൂണിയൻ സെക്രട്ടറി വി.എൻ.ബാബു സ്വാഗതവും യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി നന്ദിയും പറഞ്ഞു.യൂണിയന്റെ നേതൃത്വത്തിൽ അവകാശസംരക്ഷണ പ്രതിജ്ഞയും എടുത്തു.