ആലപ്പുഴ : ആലപ്പുഴ പൈതൃക പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്നലെ നഗരത്തിൽ ജലഘോഷയാത്ര നടന്നു.വേമ്പനാട് കായലിൽ നിന്നും മുപ്പാലം വരെ നടനന് വിളംബര ജലഘോഷയാത്രയിൽ
15 ചെറുവള്ളങ്ങൾ അണിനിരന്നു .വനിതകളുടെ ശിങ്കാരി മേളവും ഉണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റി.വേണുഗോപാൽ ഫ്ളാഗ് ഒഫ് ചെയ്തു.
മുസീരിസ് പ്രൊജക്ട് മാനേജിംഗ് ഡയറക്ടർ പി .എം. നൗഷാദ്,വാർഡ് കൗൺസിലർ ജെ .എസ്. പ്രസാദ് എന്നിവർ പങ്കെടുത്തു.