ആലപ്പുഴ: കർഷക തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ബി.കെ.എം.യു ധർണ്ണ നടത്തി. ആലപ്പുഴ മിനി സിവിൽസ്റ്റേഷന് മുൻവശം നടന്ന ധർണ ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ വി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പളത്ത് ജില്ലാ പ്രസിഡന്റ് ടി.ആനന്ദ, തൈക്കാട്ടുശ്ശേരിയിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉത്തമൻ, പള്ളിപ്പുറത്ത് എൻ.ആ. അനിരുദ്ധൻ, അരൂക്കുറ്റിയിൽ കെ.കെ.പ്രഭാകരൻ, പാണാവള്ളിയിൽ ടി.ടി.രഘുവും സമരം ഉദ്ഘാടനം ചെയ്തു.