വള്ളികുന്നം: സംവരണം അട്ടിമറിക്കുന്നതിന് എതിരെയും സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനെതിരെയും എസ്.എൻ.ഡി.പി യോഗം വള്ളികുന്നം പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂനാട് ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടത്തി. മേഖലാ ചെയർമാൻ ടി​.ഡി വിജയൻ, മേഖലാ കൺവീനർ കെ. പി ചന്ദ്രൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് ചെയർമാൻ ശ്രാവൺ പി രാജ്, പടിഞ്ഞാറൻ മേഖലയിലെ വിവിധ ശാഖാ ഭാരവാഹികൾ, വനിതാസംഘം യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.