ആലപ്പുഴ . കെ.എസ്.ആർ.ടി.സി പെൻഷൻ ബാദ്ധ്യത പൂർണമായും സർക്കാർ ഏറ്റെടുക്കുക , പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക , പ്രഖ്യാപിച്ച ഉത്സവബത്ത അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കെ എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ആലപ്പുഴ ബസ് സ്റ്റേഷനിൽ ധർണ നടത്തി.
യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.രാധാകൃഷ്ണൻ, എം.ബഷീർകുട്ടി, കെ.എം.സിദ്ധാർത്ഥൻ, കെ.ജെ.ആന്റണി, ഇ.എ.ഹക്കീം എന്നിവർ സംസാരിച്ചു.