s

ആലപ്പുഴ: കേരള സംസ്ഥാന ടെക്സ്‌റ്റൈൽ കോർപറേഷന്റെ കീഴിലുള്ള കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും നോൺ വോവൻ ഫാബ്രിക് ഉത്പാദന യൂണിറ്റ് ശിലാസ്ഥാപനവും ഇന്ന് രാവിലെ 11.30 ന് മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കും.

മന്ത്രി ഡോ. ടി.എം തോമസ് ഐസകിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാ്രായ ജി.സുധാകരനും പി.തിലോത്തമനും മുഖ്യാതിഥികളാകും.

സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടിയ കോമളപുരം സ്പിന്നിംഗ് മില്ലിൽ 2016 ജൂണിലാണ് വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം പുനരാരംഭിച്ചത്. 10.35 കോടി രൂപ ചെലവിലാണ് രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ നടത്തിയത്. ഇതിന്റെ ഭാഗമായി 18,240 സ്പിൻഡിലുകളും 20 എയർ ജെറ്റ് തറികളും പ്രവർത്തന സജ്ജമാക്കി. ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുെട നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുവായ നോൺ വോവൻ ഫാബ്രികിന്റെ ഉത്പാദനത്തിനായി 33.5 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 5000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ ഫാക്ടറി കെട്ടിട നിമ്മാണത്തിനായി 4.50 കോടി രൂപ ചെലവ് കണക്കാക്കുന്നു.