പന്തളം: ഡോ.പൽപ്പുവിന്റെ ജന്മദിന വാർഷികത്തിൽ ഈഴവ മെമ്മോറിയൽ ശതോത്തര രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം, സാമ്പത്തിക സംവരണത്തിലൂടെ സാമുദായിക സംവരണം അട്ടിമറിയ്ക്കാൻ ശ്രമിക്കുന്ന നടപടികൾക്കെതിരെ എസ്.എൻ.ഡി.പി യോഗം നടത്തുന്ന സാമുദായിക സംവരണ സംരക്ഷണ പ്രതിജ്ഞയുടെ പന്തളം യൂണിയനിലെ ഉദ്ഘാടനം എന്നിവ പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി നിർവഹിച്ചു. പിന്നാക്ക സമുദായങ്ങളുടെ പ്രാണവായു ആണ് സംവരണമെന്നും അതില്ലാതാക്കാനുള്ള ഗൂഢശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും അഡ്വ. സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. യൂണിയൻ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ നേതാക്കളായ സുരേഷ് മുടിയൂർക്കോണം, ഉദയൻ പാറ്റൂർ, സുധാകരൻ ഉളവക്കാട്, വനിതാസംഘം ഭാരവാഹികളായ സുമ വിമൽ, രമണി സുദർശനൻ, ഗീതാ റാവു, വിലാസിനി, അനീഷ, യൂത്ത് മൂവ്‌മെൻറ് നേതാക്കളായ സനൽ പൂഴിക്കാട്, സോനു എന്നിവർ സംസാരിച്ചു. യൂണിയനിലെ എല്ലാ ശാഖായോഗങ്ങളും സംവരണ സംരക്ഷണ ദിനാചരണം സംഘടിപ്പിക്കുകയും വരുന്ന ദിവസങ്ങളിൽ സെമിനാറുകളും സംവാദങ്ങളും ചർച്ചകളും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.