sndp-mannar

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 28 ശാഖായോഗം, വനിതാ സംഘം ഭാരവാഹികളെ പങ്കെടുപ്പിച്ച് ഡോ.പൽപ്പുവി​ന്റെ 157 ാം ജന്മദിനത്തിൽ ഈഴവമെമ്മോറിയൽ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സംവരണ സംരക്ഷണ ദിനാചരണവും നടത്തി. രാവിലെ യൂണിയൻ ഹാളിൽ ഡോ.പൽപ്പുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി.

തുടർന്ന് കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് നടന്ന യോഗം യൂണിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ജയലാൽ എസ്. പടീത്തറ അദ്ധ്യക്ഷതവഹി​ച്ചു. സംവരണ സംരക്ഷണ പ്രതിഞ്ജയും എടുത്തു.

അഡ്മിനിസ്‌ട്രേറ്റി​വ് കമ്മി​റ്റി അംഗങ്ങളായ ഹരിലാൽ ഉളുന്തി, ദയകുമാർ ചെന്നിത്തല, ഹരിപാല മൂട്ടിൽ, നുന്നു പ്രകാശ്, പുഷ്പാ ശശികുമാർ എന്നി​വർ സംസാരി​ച്ചു. വനിതാസംഘം ചെയർമാൻ ശശികലാ രഘുനാഥ് സ്വാഗതവും വൈ.ചെയർപെഴ്‌സൺ സുജാത നുന്നു പ്രകാശ് നന്ദിയും പറഞ്ഞു. വൈകിട്ട് 4.30 ന് യൂണിയനിലെ 28 ശാഖാ യോഗങ്ങളിലും ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ സംവരണ സംരക്ഷണ മുദ്രാവാക്യം എഴുതിയ പ്‌ളക്കാർഡുകൾ ഉയർത്തി സംവരണ സംരക്ഷണ പ്രതിജ്ഞ എടുത്തു.