ആലപ്പുഴ: ജില്ലയിൽ ഇന്നലെ 498 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 8243 ആയി. രണ്ടു പേർ വിദേശത്തു നിന്നും അഞ്ചുപേർ അന്യ സംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തിയത്. 482 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒൻപത് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 793 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 25,681പേർ രോഗമുക്തരായി. ആലപ്പുഴ സ്വദേശിനി വന്ദന (34), കനാൽ വാർഡ് സ്വദേശി മുഹമ്മദ് കോയ (74), ചെങ്ങണ്ട സ്വദേശി ടി.സുഭദ്രൻ (59) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 38 കേസുകളിൽ 21 പേരെ അറസ്റ്റ് ചെയ്തു.
ജില്ലയിൽ നിരീക്ഷത്തിലുള്ളവർ:12,983
വിവിധ ആശുപത്രികളിലുള്ളവർ: 5878
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ:276