kalavoor

കലവൂർ: ഡോ. പൽപ്പുവിന്റെ ജന്മദിനത്തിൽ എസ്.എൻ.ഡി.പി യോഗം 329ാംനമ്പർ കലവൂർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ കലവൂർ ജംഗ്ഷനിൽ ജ​ന​സം​ഖ്യാ​നു​പാ​തി​ക​ ​പ്രാ​തി​നി​ദ്ധ്യ അവകാശ പ്രതിജ്ഞയെടുത്തു. ശാഖ പ്രസിഡന്റ് ആർ .സനുരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി .സി. സുഭാഷ് ബാബു ,ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി സുനിൽ താമരശ്ശേരിയിൽ, എസ്. ഡി .ഷണ്മുഖൻ, സി.പ്രസാദ്,സുരാജ്, സിന്ധുക്കുട്ടി, ആശാ സന്തോഷ് ,ശിശുപാലൻ, മണി, ശശി എന്നിവർ പ്രസംഗിച്ചു.