ആലപ്പുഴ: റോട്ടറി ക്ലബ്ബ് ഒഫ് ആലപ്പി സെൻട്രലും കേരള വാട്ടർ അതോറിട്ടിയും ചേർന്ന് റോട്ടറിയുടെ ജല സംരക്ഷണ പ്രോജക്ടായ എച്ച് ടു ഒയുടെ ഭാഗമായി ജല സംരക്ഷണ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. രണ്ടര ലക്ഷത്തോളം കണക്ഷ്‌നുകളുള്ള വാട്ടർഅതോറട്ടറി ആലപ്പുഴ ഡിവഷിനിലെ എല്ലാ വീടുകളിലും ജല സംരക്ഷണ ബോധവത്കരണ സ്റ്റിക്കറുകൾ വിതരണം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണ്ണർ ഡോ. തോമസ് വാവാനിക്കുന്നേൽ വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ സുനിൽ കുമാറിന് സ്റ്റിക്കർ കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ പ്രവർത്തന മേഖല.. ജലം പാഴാക്കാതിരിക്കുന്നതിനാവശ്യമായ സാധന സാമഗ്രികൾ റസിഡന്റ്‌സ് അസോസിയേഷനുകൾ വഴി വീടുകളിൽ എത്തിക്കും.റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി സെൻട്രൽ പ്രസിഡന്റ് എൻ.കൃഷ്ണകുമാർ , അസി.ഗവർണർ സുബൈർ ഷംസ്, ഡിസ്ട്രിക്ട് പ്രോജക്ട് അവെയർനെസ് ചെയർമാൻ സി.ജയകുമാർ, സിനോ, വാട്ടർ അതോറിട്ടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.