മാവേലിക്കര: എസ്.എൻ.ഡി.പി. യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയനിൽ സംവരണ സംരക്ഷണദിനം ആചരിച്ചു. യൂണിയൻ ആസ്ഥാനത്തും യൂണിയനിലെ അൻപത് ശാഖാ കേന്ദ്രങ്ങളിലും സമ്മേളനങ്ങൾ നടത്തി. സംവരണ സംരക്ഷണ പ്രതിജ്ഞയെടുത്തു. യൂണിയൻ ആസ്ഥാനത്ത് യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, കമ്മിറ്റിയംഗങ്ങളായ വിനു ധർമ്മരാജ്, സുരേഷ് പളളിക്കൽ, മേഖലാ ഭാരവാഹികളായ അഡ്വ.വി.അനിൽകുമാർ, അജി പേരാത്തേരിൽ, ജി.രാജൻ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ സുനി ബിജു, സുബി സുരേഷ്, ഡി.ശ്രീജിത്, കെ.ബിജുകുമാർ തുടങ്ങിയവർ സംസാരിച്ചു.