മുതുകുളം: മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ടല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിൽ യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സഞ്ജു സഹദേവൻ നയിച്ച സത്യാഗ്രഹ സമരം ഡി. സി. സി ജനറൽ സെക്രട്ടറി ശ്രീജിത്ത്‌ പത്തിയൂർ ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് പ്രസിഡന്റ് അബിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു . ഡി​.സി​.സി​ മെമ്പർമാരായ ബിജു ഈരിക്കൽ, രാകേഷ് കണ്ടല്ലൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ബി.ചന്ദ്രസേനൻ, ബ്ലോക്ക്‌ ഭാരവാഹികളായ എം.ലൈലജൻ, സുരേഷ് രാമനാമഠം,സുജിത് സുകുമാരൻ വാർഡ് മെമ്പർ എം.രമ്യ, മണ്ഡലം സെക്രട്ടറി പി.ടി​. ബേബിലാൽ,വാർഡ് പ്രസിഡന്റ്‌ രഞ്ജിത്ത്,ബി.ഷൈജു ആർ.അനുരൂപ്,വി.കെ.സിദ്ധാർത്ഥൻ, ബി.അനൂപ് കൃഷ്ണൻ, വി.വിപിൻ എന്നിവർ സംസാരിച്ചു.