ആലപ്പുഴ: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കെ.പി.സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ നിലക്ക് നിറുത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ യൂണിറ്റുകളിൽ നിന്നും സോണിയ ഗാന്ധിക്ക് ഇ മെയിൽ സന്ദേശം അയച്ച് പ്രതിഷേധിച്ചു. ജില്ലാ കേന്ദ്രത്തിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മനു സി പുളിക്കൽ, ജില്ലാ സെക്രട്ടറി അഡ്വ.ആർ രാഹുൽ, പ്രസിഡന്റ് ജയിംസ് ശാമുവേൽ, ട്രഷറർ എം എസ് അരുൺ കുമാർ, സംസ്ഥാനകമ്മിറ്റി അംഗം രമ്യ രമണൻ, എ ഷാനവാസ് എന്നിവർ പങ്കെടുത്തു